ന്യൂയോർക്ക്: നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസന സീനിയർ ഫെല്ലോഷിപ്പിന്റെ 2026-29 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പോസ്റ്റൽ വോട്ടുകളിലൂടെ നടന്നതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫെബ്രുവരി 26ന് വൈകിട്ട് 5ന് ന്യൂയോർക്കിലെ സിനായ് സെന്ററിൽ നടന്നു.
ഭദ്രാസന എപ്പിസ്കോപ്പ അഭി. ഡോ. എബ്രഹാം മാർ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവൽ തോമസ്, സീനിയർ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റും വരണാധികാരിയുമായ റവ. ഡോ. പ്രമോദ് സക്കറിയ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടന്നത്.
സെക്രട്ടറി: ഡോ. തോമസ് ജോസ് (ന്യൂയോർക്ക്), ട്രഷറർ: മിസ്റ്റർ സാമുവൽ ചാക്കോ (ന്യൂയോർക്ക്)
ഭദ്രാസന അസംബ്ലി പ്രതിനിധി: മിസ്റ്റർ ഈശോ മാളിയേക്കൽ (ഡാളസ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.
അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭദ്രാസനത്തിലെ മുതിർന്നവരുടെ കൂട്ടായ്മയെ നയിക്കാൻ ഈ പുതിയ സമിതി നേതൃത്വം നൽകും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഭദ്രാസന നേതൃത്വം ആശംസകൾ അറിയിച്ചു.